തിരുവല്ല:സ്തുതി സ്തോത്ര ഗീതങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലും നൂറ് കണക്കിന് വിശ്വാസികളുടെയും സാന്നിദ്ധ്യത്തിലും ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ 16 വൈദികരെ കശ്ശീശ പട്ടം നല്കി ഉയർത്തി.
കുറ്റപ്പുഴ സെന്റ് തോമസ് നഗർ കത്തീഡ്രൽ ഹാളിൽ നടന്ന ശുശ്രൂഷയ്ക്ക് ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു.ചെന്നൈ ഭദ്രാസനാധിപൻ സാമുവേൽ മാർ തിയോഫിലോസ് എപ്പിസ്കോപ്പ,നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
നിരണം, തിരുവനന്തപുരം, കൊച്ചി, ഇടുക്കി, മലബാർ എന്നീ ഭദ്രാസനങ്ങളിൽ നിന്ന് ഉള്ള 16 വൈദികരെയാണ് കശ്ശീശ പട്ടം നല്കി ഉയർത്തിയത്.
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ നേതൃത്വത്തിൽ വി. കുർബാനയും അർപ്പിക്കപ്പെട്ടു.