ഡൽഹി: 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള എഴുപതിൽ അറുപത്തേഴു സീറ്റും നേടിയ എ എ പി വീണ്ടും വിജയമാവർത്തിക്കുന്നു .ആ തിരഞ്ഞെടുപ്പിൽ കേവലം മൂന്നു സീറ്റ്മാത്രം നേടാനായ ബി ജെ പി ഇക്കുറി നില ഏറെ മെച്ചപ്പെടുത്തി .നിലവിലെ സൂചനകളനുസരിച്ച് അൻപത്തൊന്നിടത്തു ആപ്പും ബി ജെ പി പത്തൊൻപതു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട് .കോൺഗ്രെസ്സാകട്ടെ ചിത്രത്തിലേയില്ല.ആം ആദ്മി പാർട്ടി പ്രവർത്തകർ വിജയാഘോഷം തുടങ്ങി . ഒരു സ്ഥലത്തുപോലും കോൺഗ്രസ് ലീഡ് ചെയ്യുന്നില്ല .







