എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച അതെ വോട്ടർപട്ടിക ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു .2015 ലെ വോട്ടർ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും പിടിവാശിയാണ് ഹൈക്കോടതി തകർത്തത് .നിരവധി പരാതികൾ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഉണ്ടായെങ്കിലും അതൊന്നും പരിഗണിക്കാതെ ധിക്കാരപൂർവ്വം മുന്നോട്ടു പോകുകയായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ .ഹൈക്കോടതി പറഞ്ഞാൽ തീരുമാനം പുനഃപരിശോധിക്കാം എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം .