ന്യൂഡൽഹി:ശബരിമല ഉൾപ്പെടെ ആരാധനാലയങ്ങളിൾ സ്ത്രീകളുടെ സ്വാതന്ത്ര്യം സംബന്ധിച്ച നിയമപ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ ഒൻപതംഗ ബഞ്ചിൽ ഇന്നുമുതൽ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുക.പത്തുദിവസം കൊണ്ട് വാദം പൂർത്തിയാക്കി വിധി പറയും.
പരിഗണിക്കുന്നത് ഏഴ് വിഷയങ്ങളാണ്.
ശബരിമലയിൽ യുവതീ പ്രവേശനം,മുസ്ലീം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാനുള്ള അവകാശം എന്നിവയിലാണ് പ്രധാനമായും വാദം നടക്കുക.വിഷയത്തിൽ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും രണ്ടു ദിവസം വീതം അവരുടെ വാദഗതികൾ അവതരിപ്പിക്കാൻ അവസരം നൽകും. കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും വാദം തുടങ്ങുന്നത്.