രാജ്യസഭയിലേക്ക് കോൺഗ്രസ്സ് രാഷ്ട്രീയ നേതൃത്വം പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന പുതിയ എം പിമാരിലാണ് ഇനിയുള്ള പ്രതീക്ഷ മുഴുവനും .എല്ലാവരും ഉറ്റു നോക്കുന്നത് പ്രിയങ്കയുടെ ആരോഹണമാണ് .തുടർച്ചയായി രാഹുൽ പരാജയപ്പെട്ടതുകൊണ്ടു നേതാക്കൾ പ്രിയങ്കയുടെ നേതൃത്വം ആഗ്രഹിക്കുന്നു .ഛത്തീസ്ഘട്ടിൽ നിന്നുമുള്ള ഒഴിവിൽ പ്രിയങ്കയെ രാജ്യസഭയിൽ എത്തിക്കുന്നതോടെ ഇനി കാണാനിരിക്കുന്നു അമിത് ഷായും പ്രിയങ്കയും തമ്മിലുള്ള നേർക്ക് നേർ പോര് .
അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്‌വിജയ സിംഗ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കളുടെ കാലാവധി ഉടൻ അവസാനിക്കും.മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ വീണ്ടും നാമനിർദേശം ചെയ്യുമെന്ന് ഉറപ്പാണ്. ജ്യോതിരാദിത്യ സിന്ധ്യ, കരുണ ശുക്ല, രൺദീപ് സിംഗ് സുർജേവാല, ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയ നേതാക്കളാണ് കോൺഗ്രസ്സിലെ രാജ്യസഭാ ടിക്കറ്റ് മോഹികൾ.
നേതൃത്വത്തിലേക്ക് പ്രിയങ്ക എത്തുമോ എന്ന് വിശ്വസിക്കാൻ കോൺഗ്രസ് അണികൾക്കിപ്പോഴും മടിയാണ് .വാരണാസിയിൽ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന് ശക്തമായ പ്രചാരണമുണ്ടായിരുന്നു പക്ഷെ ആവ്യൂഹങ്ങൾ സത്യമാകാതെ കെട്ടടങ്ങുകയായിരുന്നു ,അത് പോലെ ഇതും ആകുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ .