കോട്ടയം: ജനകീയ സമിതി പുരസ്കാരങ്ങളുടെ സമർപ്പണവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22ന് ശനിയാഴ്ച 10:30 ന് കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.കെ.സുരേഷ് കുറുപ്പ് എം.എൽ.എ.മുഖ്യ പ്രഭാഷണവും ജനകീയ സമിതി വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ ആമുഖപ്രസംഗവും നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ജനകീയ സമിതി 2020-2025 കർമ്മപദ്ധതികൾ അവതരിപ്പിക്കും.
രാഷ്ട്ര സേവാ പുരസ്കാരം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും മാധ്യമ അവാർഡുകൾ മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫ് എസ്.ഡി.വേണുകുമാർ, മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സുജിത്ത് നായരും, പ്രവാസി പുരസ്കാരം ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും ഏറ്റുവാങ്ങുമെന്ന് സംസ്ഥാന ചെയർപേഴ്സൺ സുഗതകുമാരി ടീച്ചർ ,രജത ജൂബിലി കമ്മിറ്റി ചെയർമാൻ വി.പി. ജയചന്ദ്രൻ, ഡയറക്ടർ ഡോ.അശോക് അലക്സ് ഫിലിപ്പ്, ട്രഷറാർ അഴീക്കോട് ഹുസൈൻ ,അവാർഡ് കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര, ജനറൽ കൺവീനർ വർഗ്ഗീസ് ചെമ്പോല, കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.