തിരുവനന്തപുരം :മുൻ മന്ത്രി ശിവകുമാറിന്റെ വീട്ടിൽ ഇന്നലെ വിജിലൻസ് പരിശോധന നടത്തിയിരുന്നു .പിടിച്ചെടുത്ത രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരുന്നു.
പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല എന്ന് ശിവകുമാർ പറഞ്ഞു .അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്റെ ബാധ്യതകൾ ബോധ്യപ്പെട്ടു എന്നും മുൻമന്ത്രി  അവകാശപ്പെട്ടു .
അനധികൃത സ്വത്തു സമ്പാദനം ആണ് മുൻമന്ത്രി വി എസ ശിവകുമാറിന്റെമേൽ ആരോപിക്കപ്പെടുന്ന കുറ്റം .തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണ് എന്ന ശിവകുമാറിന്റെ ആരോപണത്തിന് മന്ത്രി ഇ പി ജയരാജൻ മറുപടി നൽകി .‘അഭിപ്രായങ്ങൾ പറയാൻ എല്ലവർക്കും സ്വാതന്ത്ര്യമുണ്ട്  ,ജനങ്ങൾ വിധിയെഴുതട്ടെ “എന്നായിരുന്നു ജയരാജന്റെ മറുപടി .