അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിനായി വൻ തുക ചെലവഴിച്ചതിന്റെ പേരിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ചു . അഹമ്മദാബാദിൽ ട്രംപിന്റെ സ്വാഗത  പരിപാടിയുടെ സംഘാടക സമിതിയുടെ  ആധികാരികതയെ അവർ ചോദ്യം ചെയ്തു.

“പ്രസിഡന്റ് ട്രംപിന്റെ സന്ദർശനത്തിനായി 100 കോടി രൂപ ചെലവഴിക്കുന്നു. എന്നാൽ ഈ പണം ഒരു കമ്മിറ്റി വഴിയാണ് ചെലവഴിക്കുന്നത്. കമ്മിറ്റി അംഗങ്ങൾക്ക് പോലും  അവർ അതിന്റെ അംഗങ്ങളാണെന്ന് അറിയില്ല.ഈ സമിതിക്കു പണം  ഏത് മന്ത്രാലയം നൽകി എന്ന് അറിയാൻ രാജ്യത്തിന് അവകാശമില്ലേ? കമ്മറ്റിയുടെ കാര്യങ്ങൾ സർക്കാർ എന്താണ് മറയ്ക്കുന്നത്? ” കമ്മറ്റിയുടെ പത്ര  വാർത്ത റിപ്പോർട്ട് അറ്റാച്ചുചെയ്ത് പ്രിയങ്ക ട്വീറ്റ് ചെയ്തു.


കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക, അമേരിക്കൻ പ്രസിഡന്റിന്റെ ഗുജറാത്തിലെ അഹമ്മദാബാദ് സന്ദർശനത്തെ നിയന്ത്രിക്കുന്ന “ട്രംപ് നാഗരിക  അഭിനന്ദൻ സമിതിയെ” ആണ് പ്രിയങ്ക പരാമർശിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനായി ‘അഭിനന്ദൻ സമിതി’ 100 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ .