തിരുവനന്തപുരം: വിചിത്രമായ നടപടിക്രമങ്ങൾ വഴി അപഹാസ്യമായിരിക്കുകയാണ് കേരളത്തിലെ യൂത്ത്  കോൺഗ്രസ് പ്രസ്ഥാനം .സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ  സമവായമുണ്ടാക്കി എം എൽ എ മാരെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആക്കാനുള്ള ശ്രമം മുതൽ തുടങ്ങിയതാണ് യൂത്ത് കോൺഗ്രസിന്റെ മാനക്കേട് .
താഴെത്തട്ടിലെ സാധാരണ പ്രവർത്തകരെ ദോഷകരമായി ബാധിക്കുന്നതാണ് തിരഞ്ഞെടുപ്പ് നടപടിക്രമമെന്നും ,ഒട്ടും പ്രായോഗികമല്ല എന്നുമാണ് വിമർശനമുന്നയിക്കുന്നവരുടെ വാദം .കേന്ദ്രനേതൃത്വം മുൻപാകെ നിരവധി പരാതിയാണ് നേതാക്കളുയർത്തിയിരിക്കുന്നത്.വോട്ടർമാർ വോട്ടു ചെയ്ത ശേഷം സെൽഫി എടുത്തയക്കണമെന്ന വിചിത്ര നിർദേശം പോലും നിബന്ധനകളിലുണ്ട് .വി എം സുധീരൻ ,അനിൽ അക്കര എന്നിവരാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ അപാകതകൾ ആദ്യം ചൂണ്ടിക്കാണിച്ചത് .ഇപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ ഹൈക്കമാൻഡിനു മുൻപിൽ ഒരുമിച്ചു പരാതി അയച്ചു കാത്തിരിക്കുകയാണ് .

എം എൽ എ മാരെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും ഉപാധ്യക്ഷനുമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ചിതറ ആണ് ആദ്യം പരാതി ഉയർത്തിയത്.

ഫെബ്രുവരി 26 ബുധനാഴ്ച നടക്കുന്ന യൂത്ത് കോൺഗ്രസ്സ് സംഘടന തെരഞ്ഞെടുപ്പിൽ IYC Self Voting App വഴി നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ Play Store ൽ  കയറി ആപ്പ്  ഇൻസ്റ്റാൾ ചെയ്ത് ബുധനാഴ്ച്ച   രാവിലെ 8 മണി  മുതൽ  വൈകുന്നേരം 5 മണി വരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാം.
കേരളത്തിലെ കോൺഗ്രസ്സിനകത്തുള്ള ശക്തമായ രണ്ട് ഗ്രൂപ്പുകളും മത്സരിച്ചാളെ ചേർത്തു.യൂത്ത് കോൺഗ്രസ്സിൽ അംഗമാകാൻ online വഴി 75 രൂപയും offline വഴി നേരിട്ട് ഫോം പൂരിപ്പിച്ച് കൊടുത്താൽ 125 രൂപയും നല്കി കേരളത്തിൽ ഏകദേശം  60 ലക്ഷത്തോളം യുവതീയുവാക്കൾ അംഗമാവുകയുണ്ടായി എന്നാണ് ലഭ്യമായ കണക്ക്.