ഹൈബി ഈഡൻ എം.പിയുടെ തണൽ ഭവന പദ്ധതി 5 വീടുകൾ കൈമാറി.

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി
നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിലെ 5 വീടുകളുടെ
താക്കോൽദാനം വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ്
കുര്യൻ നിർവ്വഹിച്ചു. ബഹ്റൈൻ ആസ്ഥാനമായ വി.കെ. എൽ
ഗ്രൂപ്പ് ആണ്‌ അഞ്ച് വീടുകളുടെയും സ്പോൺസർ. ചേരാനല്ലൂർ
ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി പ്രളയാനന്തരം
വീടുകൾ നഷ്ടപ്പെട്ടവർക്ക് ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ച്
നല്കിയത്.


കേരളത്തിലെമ്പാടും പ്രളയാന്തര പുനർ നിർമ്മാണ
പ്രവർത്തനങ്ങൾക്ക് ഒട്ടനവധി സംഭാവനകൾ നല്കിയ
ഡോ.വർഗീസ് കുര്യൻ തണൽ ഭവന പദ്ധതിയുടെ ഭാഗമായതിന്‌
ഹൈബി ഈഡൻ എം.പി നന്ദി അറിയിച്ചു. 500 ചതുരശ്ര അടി
വിസ്തീർണ്ണത്തിലുള്ള ഭവനങ്ങളാണ്‌ നിർമ്മിച്ച് നല്കിയത്.
ഇതോടെ തണൽ ഭവന പദ്ധതിയുടെ ഭാഗമായി 36 വീടുകൾ
നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയതായും എം.പി പറഞ്ഞു.
10 വീടുകൾ പൂർത്തീകരണത്തിന്റെ വക്കിലാണ്‌. ഒട്ടനവധി
സുമനസുകളൂടെ സഹകരണത്തോടെയാണ്‌ പദ്ധതി
നടപ്പിലാക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു.
ചടങ്ങിൽ ഇടപ്പള്ളി ബ്ളോക്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ
ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു,
വൈസ് പ്രസിഡന്റ് സി.കെ രാജു, ബ്ളോക്ക് മെമ്പർമാരായ
വിൻസി ഡേറിസ്, ജോൺസൺ മാളിയേക്കൽ, പഞ്ചായത്ത്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോളി എമ്പ്ളാശ്ശേരി, ലിസി
വാര്യത്ത്, വാർഡ് മെമ്പർമാരായ കെ.ജി രാജേഷ്, ഷിമ്മി
ഫ്രാൻസിസ്, ലിസ ജോളി, രാജലക്ഷ്മി, ആരിഫ മുഹമ്മദ്, സംഗീത
കെ.ടി തുടങ്ങിയവർ സംബന്ധിച്ചു.