ചെന്നൈ :സമാധാനപരമായി നടന്നുവന്നിരുന്ന പ്രതിഷേധമാണ് ദില്ലിയിൽ കലാപത്തിലേക്ക് വഴിമാറിയത് എന്ന് സൂപ്പർ താരം രജനികാന്ത് .രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിലേക്ക് വഴിവച്ചത് .കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ പരാജയപ്പെട്ടു എന്നും രജനി അഭിപ്രായപ്പെട്ടു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ അടുപ്പമുള്ള രജനികാന്ത് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത് ബി ജെ പി കേന്ദ്രങ്ങളെ അതിശയിപ്പിച്ചു .സി എ എ ക്കെതിരെ തമിഴ്നാട്ടിൽ ഉയരുന്ന പ്രതിഷേധങ്ങളിലെ ജനപങ്കാളിത്തമാണ് കേന്ദ്ര സർക്കാരിനെതിരെ രജനിയെ നിൽക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത് .എന്നാൽ സി എ എ മുസ്ലിം വിരുദ്ധമല്ല എന്ന തന്റെ വാദം രജനി വീണ്ടും ആവർത്തിച്ചു .
ദില്ലിയിൽ പോലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട് .കലാപത്തിൽ മരണം ഇതിനോടകം 27 ആയി .നൂറിലേറെ പേർ അറസ്റിലായിട്ടുണ്ട്.