തിരുവനന്തപുരം : ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു  പ്രഖ്യാപിച്ചു. എന്തെങ്കിലും സാങ്കേതികകാരണങ്ങളാൽ അർഹതപ്പെട്ടവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പരിഗണിക്കുമെന്ന് പിണറായി പറഞ്ഞു .ഭാവനരഹിതരില്ലാത്ത സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നു മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു .
എന്നാൽ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വെറും കൺകെട്ട് വിദ്യയാണെന്നു   ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു .കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ചാണ് സംസ്‌ഥാനത്തു ലൈഫ് മിഷൻ നടത്തുന്നത് .ലൈഫ് പദ്ധതിയിൽ സർക്കാർ വാദം തെറ്റാണെന്നു രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി .കഴിഞ്ഞ സർക്കാർ മുൻകൈയെടുത്തു നിർമ്മിച്ച
അൻപത്തിരണ്ടായിരം വീടുകളുടെയും കേന്ദ്ര ഫണ്ടിലൂടെ നിർമ്മിച്ച അൻപത്തിഅയ്യായിരം വീടിന്റെയും നിർമ്മാണം സീന്തം നേട്ടങ്ങളാക്കി സംസ്ഥാനസർക്കാർ അവതരിപ്പിക്കുന്നു എന്ന് രമേശ് ആരോപിക്കുന്നു .