യസ് ബാങ്ക് സ്ഥാപകനായ റാണാ കപൂറിനെതിരെ കേസെടുത്തു . കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് സംബന്ധിച്ച കേസിലാണ് എൻഫോഴ്സ്മെന്റിന്റെ നടപടി .മുംബൈയിലെ അദ്ദേഹത്തിന്റെ വസതി എൻഫോഴ്സ്മെന്റ് അധികൃതർ റൈഡ് ചെയ്തു .റാണയ്ക്കും ഭാര്യക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് .
യസ് ബാങ്കിന്റെ നാല്പത്തിഒന്പതു ശതമാനം ഓഹരികൾ എസ ബി ഐ ഏറ്റെടുക്കും എന്ന് എസ ബി ഐ അധികൃതർ പ്രതികരിച്ചു . .യസ് ബാങ്ക് ഇടപാടുകാരെ സഹായിക്കാൻ എണ്ണായിരം കോടി രൂപയാണ് ഹ്രസ്വ കാലവായ്പയായി റിസർവ് ബാങ്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത് .ഇതോടെ ഏർപ്പെടുത്തിയ നിബന്ധനകൾ നീക്കുമെന്ന പ്രതീക്ഷയിലാണ് എസ് ബാങ്കിന്റെ ഇടപാടുകാർ .ഇപ്പോൾ ഒരു മാസം കൊണ്ട് നിക്ഷേപകന് സ്വന്തം അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക അമ്പതിനായിരമായി നിജപ്പെടുത്തിയിരിക്കുകയാണ് .അതുമൂലം പലവിധ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട് .കല്യാണം ,ചികിത്സ എന്നീ പലവിധ ആവശ്യങ്ങളുള്ളവരെയാണ് ഈ നടപടികൾ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് .