ടേക്ക് ഓഫ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കു ശേഷം മഹേഷ് നാരായണന് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അന്പത്തിയഞ്ചുകാരന് സുലൈമാന്‍ മാലിക്കിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്. വേറിട്ട മേക്കോവറിലാണ് സിനിമയില്‍ നടന് എത്തുന്നത്. മാലിക്കിന്റെ രണ്ട് കാലഘട്ടങ്ങളിലായുള്ള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്കായി ഫഹദ് 20 കിലോയോളം ശരീരഭാരം കുറച്ചിരുന്നു. സുലൈമാന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. നടന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്ക്. 27 കോടിയോളം ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ സജയന് നായികയായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, ചന്ദുനാഥ് എന്നിവരാണ് മറ്റു താരങ്ങള്‍. ബാഹുബലിയില്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ ലി വിറ്റേക്കറാണ് മാലിക്കിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. സാനു ജോണ്‍ ക്യാമറയും, സുഷിന് ശ്യാം സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.