ഡൽഹി: മധ്യപ്രദേശ് സർക്കാരിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്സിൽ നിന്നും രാജി വച്ചു.അദ്ദേഹം രാജിക്കത്ത് സോണിയാഗാന്ധിക്ക് കൈമാറി .പ്രധാനമന്ത്രി നരേന്ദ്രമോദിയെ വസതിയിൽ ചെന്ന് കണ്ടു സിന്ധ്യ ചർച്ച നടത്തി .ബി ജെ പി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുമായി കൂടുതൽ ചർച്ചകൾ ഉണ്ടാകും .സിന്ധ്യക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന .സിന്ധ്യയോടൊപ്പമുള്ള പതിന്നാലു നിയമസഭാ സാമാജികരും പാർട്ടിയിൽ നിന്നും രാജി വച്ചിട്ടുണ്ട് .ദീർഘകാലമായി പലവിധ പരാതികളുമായി സിന്ധ്യ നിരന്തരം പാർട്ടിയോട് കലഹത്തിലായിരുന്നു .
ഇനി പ്രശ്നപരിഹാരത്തിന് സാധ്യതയില്ല എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് ഹൈകമാൻഡ്.ഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ് മന്ത്രിസഭ വീഴുമെന്ന് ഉറപ്പായിട്ടുണ്ട് .