പ്രശസ്ത നൃത്തസംവിധായികയായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാരാകുന്നത്. ഇവരെല്ലാവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മണിരത്നം, സുഹാസിനി, ഖുശ്ബു തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ പൂജയ്ക്കായി എത്തിയിരുന്നു. നടി ഖുശ്ബുവാണ് സിനിമയ്ക്കായി ക്ലാപ്പടിച്ചത്. നിരവധി സിനിമാപ്രവര്‍ത്തകര്‍ ചടങ്ങിനെത്തിയിരുന്നു. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കും. റൊമാന്റിക് കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലും മലയാളത്തിലുമായി റിലീസ് ചെയ്യും.