മട്ടാഞ്ചേരി സ്വദേശി മരണപ്പെട്ടതിനെത്തുടർന്നു ഇന്ന് വളരെ ദുഖകരമായ ദിവസമാണെന്ന പരാമർശത്തോടെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം ആരംഭിച്ചത് .സംസ്ഥാനത്തു ആദ്യത്തെ കൊറോണ രോഗിയാണ് മരണപ്പെട്ടത് .മരണപ്പെട്ട ആൾക്ക് മറ്റുനിരവധി അസുഖങ്ങളുണ്ടായതിനാലാണ് രക്ഷപ്പെടുത്താനാകാത്തത്.
സംസ്ഥാനത്തു ഇന്ന് ആറുപേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു .നൂറ്റി അറുപത്തിയഞ്ച് പേരാണ് ഇപ്പോൾ കേരളത്തിൽ ചികിത്സയിലുള്ളത്.ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ആശങ്ക നീങ്ങിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .കണ്ണൂർ എസ് പി യതീഷ് ചന്ദ്ര നാട്ടുകാരെ ഏത്തമിടീപ്പിച്ചത് പോലീസിന്റെ യശസ്സിന് കോട്ടം വരുത്തി എന്നാണു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് .ലോക്ക് ഡൗൺ ലംഘിച്ചു പുറത്തുവന്നവരെയാണ് എസ് പി പരസ്യമായി ഏത്തമിടീപ്പിച്ചത്.സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആകുകയും ചെയ്തു .വിഷയത്തിൽ ഡി ജി പിയോട് മുഖ്യമന്ത്രി റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട് .യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാകും എന്നാണു സൂചനകൾ .
മുഖ്യമന്ത്രിക്ക് അതൃപ്തി , യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയുണ്ടാകും.
കണ്ണൂർ എസ് പി നിരോധനം ലംഘിച്ചു പുറത്തിറങ്ങിയ നാട്ടുകാരെ പ്രാകൃതമായ രീതിയിൽ ശിക്ഷിച്ചത് സമൂഹമാധ്യമങ്ങളിലൂടെ പരന്നതോടെ വിവാദമായി .അധികാരം ദുർവിനിയോഗം ചെയ്ത യതീഷ്ചന്ദ്രയുടെ നടപടി വളരെയധികം വിമർശനങ്ങൾക്ക് വഴിവച്ചു .