എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 5 താലൂക്ക് ഹോസ്പിറ്റലുകൾക്ക് 2 ലക്ഷം രൂപ വീതം പ്രദേശീക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായി ഹൈബി ഈഡൻ എം.പി അറിയിച്ചു. ജില്ലാ ഭരണകൂടം ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ നിർദേശം നല്കിയ ഗവ.താലൂക്ക് ഹോസ്പിറ്റൽ ഫോർട്ട് കൊച്ചി, ഗവ.മഹാരാജാസ് ഹോസ്പിറ്റൽ , ഗവ.താലൂക്ക് ഹോസ്പിറ്റൽ പള്ളുരുത്തി, ഗവ.താലൂക്ക് ഹോസ്പിറ്റൽ തൃപ്പൂണിത്തുറ, ഗവ.താലൂക്ക് ഹോസ്പിറ്റൽ നോർത്ത് പറവൂർ  എന്നീ ഹോസ്പിറ്റലുകൾക്കാണ്‌ തുക അനുവദിച്ചത്.

ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിന്‌ ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനും നിരീക്ഷണത്തിലെത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷക്കാവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനുമാണ്‌ തുക അനുവദിച്ചതെന്ന് എം.പി പറഞ്ഞു. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഇത്തരം ആവശ്യങ്ങൾക്ക് എം.പിമാരുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. ഇൻഫ്രാ റെഡ് തെർമ്മോ മീറ്ററുകൾ, പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകൾ, ഫേസ് മാസ്ക്കുകൾ, കൈയ്യുറകൾ, സാനിറ്റൈസറുകൾ, മെഡിക്കൽ ഓഫീസർ അനുവദിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയാണ്‌ ഈ തുക ഉപയോഗിച്ച് വാങ്ങുവാൻ കഴിയുന്നത്.