എറണാകുളം: മദ്യ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഡോക്ടറുടെ കുറിപ്പടിയിന്മേൽ മദ്യം വിതരണം ചെയ്യാനായിരുന്നു സർക്കാരിന്റെ പദ്ധതി .ഡോക്ടർമാരുടെ പല സംഘടനകളും ഈ ഉത്തരവിനെ എതിർത്തു ,മരുന്നായി മദ്യം കുറിക്കാനാകില്ല എന്നായിരുന്നു ഡോക്ടർമാരുടെ നിലപാട് .സ്റ്റേ ചെയ്താൽ കൂടുതൽ പേര് മരിക്കുമെന്ന സർക്കാർ വാദം കോടതി തള്ളി .ഡോക്ടർമാർ കുറിക്കില്ല എങ്കിൽ എന്തിനാണ് അത്തരമൊരു ഉത്തരവെന്നു കോടതി ചോദിച്ചു .മൂന്നാഴ്ചത്തേയ്ക്കാണ് സ്റ്റേ .ടി എൻ പ്രതാപൻ എം പിയുടെ ഹർജിയിന്മേലാണ് സർക്കാരിനെതിരെ സ്റ്റേ ലഭിച്ചിരിക്കുന്നത് .ഇത് സംസ്ഥാന സർക്കാരിനും മദ്യപന്മാർക്കും കനത്ത തിരിച്ചടിയായി.കോടതി വിധി അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.
മദ്യത്തിൽ നിന്നുമുള്ള വരുമാനം നിലച്ചതോടെ സർക്കാർ ആകെ വെട്ടിലായിരിക്കുകയാണ് .എങ്ങനെയും മദ്യവില്പന ആരംഭിക്കാനായിരുന്നു സർക്കാർ നീക്കം .അതിപ്പോൾ കൃത്യമായ ആസൂത്രണമില്ലാതെ പാളിയിരിക്കുകയാണ് . മദ്യത്തിന് ഡോക്ടർമാരുടെ കുറിപ്പടി നൽകുന്നതിനെ തുടക്കത്തിൽ തന്നെ ഡോക്ടർമാരുടെ സംഘടനകളായ കെ ജി എം ഓ എ യും ഐ എം എ യും എതിർത്തിരുന്നു .എതിർപ്പുകൾ വകവയ്ക്കാതെ മുന്നോട്ടു പോയ സംസ്ഥാന സർക്കാർ നടപടിക്ക് ഒടുവിൽ ഹൈക്കോടതി പൂട്ടിട്ടു .