ലോകാരോഗ്യ സംഘടന ലോകമെങ്ങും ഇപ്പോൾ പടർന്ന് പിടിച്ചിരിക്കുന്ന കൊറോണ വൈറസ് അസുഖത്തിന് നൽകിയ പേര് കോവിഡ് 19 എന്നതാണ്. വൈറസിനെ ആദ്യം നോവൽ കൊറോണ വൈറസ് എന്നും പിന്നെ സാർസ് കോവ് 2 എന്നും വിളിച്ചിരുന്നു. ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും കൊറോണ സ്ഥിതീകരിച്ച സാഹചര്യത്തിൽ ദൃശ്യ മാധ്യമങ്ങളിൽ ചിലതിൽ അതേക്കുറിച്ചു വന്ന വാർത്തയിൽ ഈ വൈറസിനെ തബ് ലീഗ് കോവിഡ് എന്നാണ് വിശേഷിപ്പിച്ചത് .മലയാള മനോരമയും 24 ന്യൂസുമാണ് അത്തരത്തിൽ വാർത്ത നൽകിയത് .
ഇത്തരത്തിൽ പ്രധാന ദൃശ്യ മാധ്യമങ്ങൾ നടത്തിയ പ്രയോഗം ഉടനെത്തന്നെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനത്തിന് വിധേയമായി .രോഗികളുടെ മതം വച്ച് കൊറോണയെ ചേർത്താൽ പെന്തകോസ്ത് കോവിഡും,പൊങ്കാല കോവിഡും ഒക്കെ ഉണ്ടാകും എന്നൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വന്ന ശ്രേദ്ധയമായ പരാമർശങ്ങളിൽ ഉയർന്നത് .തബ് ലീഗ് കോവിഡ്’ എന്ന പ്രയോഗം എഴുത്തിൽ വന്ന പിഴവാണെന്നും ഉടനെ തിരിച്ചറിഞ്ഞ് തിരുത്തിയെന്നുമുള്ള വിശദീകരണം രണ്ടു മാധ്യമങ്ങളുടെ ഭാഗമായ വരിൽ നിന്നും ഒടുവിൽ പുറത്തു വന്നു.
ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന തെറ്റായ പ്രവണതകൾ പിന്നീട് പരിഹരിക്കാൻ പറ്റുന്നതല്ല .തെറ്റായ വാർത്തകൾ പരത്തുന്നതിനെതിരെ “നമുക്ക് വേണ്ടത് വിവര ശുചിത്വമെന്ന്” ദൃശ്യമാധ്യമങ്ങൾ പൊതുജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട് .അങ്ങനെയുള്ള മാധ്യമങ്ങൾ ഒരിക്കലും വരുത്താൻ പാടില്ലാത്തതായിരുന്നു ഇത്തരത്തിലുള്ള പിഴവ് .