ഭരണിക്കാവ് പഞ്ചായത്തില്‍ സി.പി.എം നടത്തിയ കമ്മ്യൂണിറ്റി കിച്ചനിലേയും ക്ഷേമനിധിയിലെയും വെട്ടിപ്പും അഴിമതിയും പുറത്തുകൊണ്ടുവന്നതിലെ പകയാണ് സുഹൈലിനെ അപായപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അപലപിച്ചു .
കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടുമ്പോഴാണ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ണൂര്‍ മോഡല്‍ കൊലപാതകം ആസുത്രണം ചെയ്യാന്‍ സി.പി.എം. ശ്രമിച്ചത്. എന്തു നെറികേടുകാട്ടിയാലും ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുമെന്ന ഉത്തമബോധ്യമാണ് സി.പി.എം പ്രവര്‍ത്തകരെ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് പ്രോത്സാഹനം. ഇത് അംഗീകരിക്കാനാവില്ല. ഈ കുറ്റകൃത്യത്തിന് പിന്നിലെ മുഴുവന്‍ പ്രതികളേയും സംരക്ഷിക്കുന്നതിന് പകരം എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇരുപത്തിനാലു വയസ്സുള്ള സുഹൈൽ ഹസനാണ് വെട്ടേറ്റത് .കഴുത്തിലാണ് സുഹൈലിന് വെട്ടേറ്റത്.സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫെയ്സ്ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് കരുതപ്പെടുന്നു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.