അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നിര്‍ത്തിവച്ചിരുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുവാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഗവണ്‍മെന്റ്. ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഡബ്ബിംങ്, സംഗീതം, സൗണ്ട് മികിസിംഗ് തുടങ്ങിയ ജോലികള്‍ നടത്താം. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാനെന്നും അറിയിച്ചിട്ടുണ്ട്. പരാമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന ജോലികളാണ് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.