എറണാകുളം: അന്യ സംസ്ഥാനത്തു നിന്നും ഉള്ളവരെ പാസ് ഇല്ലാതെ സംസ്ഥാനത്തു പ്രവേശിപ്പിക്കാനാകില്ല  എന്ന് കേരളാ  സർക്കാർ. ഹൈക്കോടതിയിലാണ്  പാസ്സില്ലാത്തവർക്കു അതിർത്തിയിൽ  താമസ സ്ഥലമൊരുക്കുവാനും ബുദ്ധിമുട്ടാണ് എന്ന നിലപാട് സർക്കാർ അറിയിച്ചത് . ഹോട്സ്പോട്ടുകളിൽ നിന്നടക്കം എത്തുന്നവരെ തൽക്കാലം പ്രവേശിപ്പിക്കുന്നത് കാര്യങ്ങൾ പിടിവിട്ടുപോകാൻ കാരണമാകും എന്ന വാദവും  സർക്കാർ  കോടതി മുൻപാകെ ഉയർത്തി.എന്നാൽ അതിർത്തിയിലെ  അടിയന്തിര പ്രശ്നം സുഒ മോട്ടോ കേസായി പരിഗണനയ്‌ക്കെടുത്ത  ഹൈക്കോടതി അതിർത്തി പ്രദേശങ്ങളിൽ എത്തിച്ചേരുന്ന മലയാളികൾക്കായി അടിയന്തിരമായി അടിസ്ഥാന സൗകര്യമൊരുക്കുവാനും നിലവിൽ വാളയാർ അതിർത്തിയിൽ പ്രവേശനം കാത്തു കിടക്കുന്നവരെ സംസ്ഥാനത്തു പ്രവേശിപ്പിക്കാനും നിർദേശിച്ചു .എന്നാൽ ഈ ഉത്തരവ് സമാനമായ മറ്റു കേസുകൾക്ക് ബാധകമാക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട് .
നിലവിൽ കളക്ടർ ആണ് പാസുകൾ അനുവദിക്കുന്നത് .ഇതര സംസ്ഥാനങ്ങൾ പാസ്സ് കൊടുത്തയക്കുന്നത് കാരണം പലർക്കും   അതിർത്തിയിൽ എത്തിച്ചേരാനായി, എന്നാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കേരളാ  സംസ്ഥാനം പാസുകൾ അനുവദിക്കുന്നത് നിർത്തിവച്ചതാണ് .കേരളാ കർണാടകം അതിർത്തിയിലെ തലപ്പാടിയിൽ എത്തിച്ചേർന്ന മലയാളികൾ സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാനാകാതെ ബുദ്ധിമുട്ടിലായതാണ് ഹൈക്കോടതിയെ വിഷയത്തിലിടപെടാൻ പ്രേരിപ്പിച്ചത്  .