റിയാലിറ്റി ഷോ മതിയാക്കി ഉടൻ ചെയ്യേണ്ട കാര്യങ്ങളിലേക്ക് മുഖ്യമന്ത്രി ശ്രദ്ധതിരിക്കണം എന്ന് കെ മുരളീധരൻ പ്രസ്താവിച്ചു. ദിനംതോറും നടത്തുന്ന പത്രസമ്മേളനത്തെയാണ് മുരളി പരാമർശിച്ചത്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും  പ്രവാസികളെയും തിരികെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്റെ നീക്കങ്ങൾക്ക് മൂർച്ച പോരാ എന്ന വാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കൊണ്ടുള്ള മുരളിയുടെ വരവ്.

മുഖ്യമന്ത്രി തന്റെ വാർത്താസമ്മേളനം  പ്രതിപക്ഷനേതാക്കളെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് ഉപയോഗിക്കുന്നത് എന്ന് മുരളി നേരത്തെ ആരോപിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വരുന്ന യാത്രാചിലവ് നൽകാൻ കോൺഗ്രസ്സ് സന്നദ്ധതയറിയിച്ചപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചതിനെയും മുരളീധരൻ വിമർശിച്ചിരുന്നു.