ലോക്ക് ഡൗൺ നീട്ടിയെങ്കിലും പലകാര്യങ്ങളിലും നാലാം ഘട്ട ലോക്ക് ഡൗണിൽ പൊതുജനങ്ങൾക്ക് ആശ്വസിക്കാം .ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗ്ഗരേഖ പുറത്തിറക്കി .നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്ന വിലക്കുകൾ പൂർണ്ണമായും മാറ്റി.പൊതു പരിപാടികളുടെ വിലക്ക് തുടരും .ബാറുകൾ തുറക്കാൻ അനുമതിയില്ല .കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ മറികടക്കരുത് എന്ന് കർശനനിർദേശം .മദ്യവിൽപ്പന എങ്ങനെ വേണം എന്ന് സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം. ആഭ്യന്തര രാജ്യാന്തര വിമാന സർവ്വീസുകൾ ഉടനുണ്ടാകില്ല .മെട്രോ ഉടനെ ഓടിത്തുടങ്ങില്ല . ഓൺലൈൻ വ്യാപാരം അനുവദിച്ചു . ടാക്സി ഓട്ടോറിക്ഷ സർവ്വീസുകളെക്കുറിച്ചു സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.ബാർബർ ഷോപ് സലൂൺ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം .പത്തുവയസ്സിനു താഴെയും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവർ,ഗർഭിണികൾ എന്നിവർ പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട് . സ്കൂളുകളും കലാലയങ്ങളും അടഞ്ഞു കിടക്കും .സിനിമ തീയേറ്ററുകൾ ഉടനെങ്ങും തുറക്കില്ല .സംസ്ഥാനങ്ങളുടെ വായ്‌പ്പാ പരിധി ഉയർത്തി .അന്തർ ജില്ലാ ബസ് സർവ്വീസുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം .