എറണാകുളം :സമൂഹ മാധ്യമത്തിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തി എന്ന യുവതിയുടെ പരാതിപ്രകാരമാണ് കേസെടുത്തത് . വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിന്റെ നിർദ്ദേശാനുസരണമാണ് കേസെടുത്തത് .ആലുവ റൂറൽ എസ് പിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് വനിതാ കമ്മീഷൻ .
എന്നാൽ തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരിക്കുന്ന സന്ദേശവും അക്കൗണ്ടും തന്റേതല്ല എന്ന് കാണിച്ച് ഇന്നലെ തന്നെ ആലുവ റൂറൽ എസ് പിക്ക് പരാതി നൽകിയിരുന്നു .
പ്രചരിക്കുന്ന സന്ദേശം തന്റേതല്ല എന്ന് വി ഡി സതീശൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു .