അഞ്ചലിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു യുവതിയെ കൊന്നകേസിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായ സൂരജിനെ കൊണ്ടുവന്നു പോലീസ് തെളിവെടുപ്പ് നടത്തി .അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെ രാവിലെ ആറുമണിയോടെ പോലീസ് ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു .വീടിനു സമീപത്തു നിന്നും പാമ്പിനെ നേരത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാറും കണ്ടെടുത്തു .സൂരജിന്റെ വീട്ടുകാരും പ്രതിപ്പട്ടികയിലുണ്ട് എന്നതാണ് പോലീസ് നൽകുന്ന സൂചന .കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയ്ക്കും ആസൂത്രണത്തിനും മൂന്നുമാസത്തിലേറെ നീണ്ട തയ്യാറെടുപ്പുണ്ടായിരുന്നതായി അന്വേഷകർ കരുതുന്നു .
ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യ തെളിവുകളും ശാസ്ത്രീയമായ തെളിവുകളും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം .ഉത്രയെ ആദ്യം കടിച്ച അണലിയെയും പിന്നീട് കടിച്ച കരിമൂർഖനെയും കുഴിച്ചിട്ട സ്ഥലത്തു നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും .ഉത്രയുടെ ഭർത്താവ് സൂരജ് ,പാമ്പിനെ വിറ്റയാൾ എന്നിവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും .അതിനു ശേഷം വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങും.