ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഡി ജി പിയാകുന്ന ആദ്യ വനിതയാകുകയാണ് ശ്രീലേഖ .മന്ത്രിസഭായോഗം തീരുമാനത്തിന് അനുമതി നൽകി .
രണ്ടു ഡി ജി പിമാർ ഉടനെ വിരമിക്കാൻപോകുന്നതാണ് ശ്രീലേഖയുടെ ഉദ്യോഗ കയറ്റത്തിന് പിന്നിൽ .ഡി ജി പിമാരായിരുന്ന ഹേമചന്ദ്രനും ജേക്കബ് തോമസുമാണ് വിരമിക്കുന്നവർ.ശ്രീലേഖയെ കൂടാതെ ശങ്കർ റെഡ്ഢിയെയും ഡി ജി പി ആയി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട് .നിലവിൽ ഗതാഗത കമ്മിഷണറായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീലേഖ .എണ്പത്തിയേഴിലെ ഐ പി എസ് ബാച്ചിലെ ശ്രീലേഖ ഡിസംബറിൽ വിരമിക്കും .