പ്രവാസികളുടെ കാര്യത്തിൽ ചിലവഴിക്കാൻ സംസ്ഥാന സർക്കാരിന് പണമില്ലെങ്കിൽ യു ഡി എഫ് അതിനുള്ള ചിലവുകൾ വഹിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എം പി പ്രസ്താവിച്ചു .സർക്കാരിന് ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ സഹായിക്കാൻ തയ്യാറാണെന്നും അതിനനുവദിക്കണമെന്നും മുരളീധരൻ പറഞ്ഞു .
പ്രവാസികളിൽ പാവപ്പെട്ടവരെ കണ്ടെത്തുന്നതിന്റെ മാനദണ്ഡമെന്താണ് എന്നും കെ മുരളീധരൻ ചോദിച്ചു .
പ്രവാസികളുടെ ക്വൊറന്റൈൻ ചിലവുകൾ സർക്കാരിന് താങ്ങാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കടുത്ത പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു .തുടർന്നദ്ദേഹം തന്റെ നിലപാട് മാറ്റി .പാവപ്പെട്ട പ്രവാസികൾക്ക് സർക്കാർ സഹായമൊരുക്കും എന്നതാണ് സംസ്ഥാനത്തെ സർക്കാരിന്റെ ഇപ്പോഴത്തെ നയം .