പാലക്കാട് : പാലക്കാട്- മലപ്പുറം അതിർത്തിയിൽ പടക്കം പൊട്ടി പരുക്കേറ്റ ആനയുടെ വിഷയത്തിൽ വനം വകുപ്പെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ .മലപ്പുറം എടവണ്ണ സ്വദേശി വിൽ‌സൺ അറസ്റിലായിട്ടുണ്ട് .സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടക്കുന്നുണ്ട് .
തിരുവിഴാംകുന്നിൽ കാട്ടുപന്നിയെ തുരത്താനായി പൈനാപ്പിളിനകത്ത് പടക്കം വച്ചിരുന്നത് കഴിച്ചാണ് ആന അപകടത്തിൽപ്പെട്ടത് . പടക്കം പൊട്ടി ആനയുടെ വായയുടെ അടിഭാഗവും ആന്തരികാവയവങ്ങളും പൊള്ളലേറ്റു .മുറിവ് വ്രണമായി മാറി പുഴുവരിച്ചതോടെ വേദന അസഹ്യമായി .വേദന സഹിക്കാനാകാത്തതിനാലാണ് ആന പുഴയിലിറങ്ങി നിന്നത്.  രക്ഷാപ്രവർത്തനം നടത്തി ആനയെ കരയ്ക്കുകയറ്റാൻ രണ്ടു കുങ്കിയാനകളുമായി ശ്രമം ആരംഭിച്ചുനോക്കിയെങ്കിലും വെള്ളത്തിൽ നിന്നും കയറാൻ ആന കൂട്ടാക്കിയില്ല .ഒടുവിൽ ആന വെള്ളത്തിൽ തന്നെ ചാരിയുകയായിരുന്നു .ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതോടെ മരണമടയുകയും ചെയ്തു .മരണമടഞ്ഞ ആനയ്ക്ക് പതിനഞ്ചു വയസ്സുണ്ട് എന്നാണ് റിപ്പോർട്ടിൽ .പാലക്കാട് മലപ്പുറം അതിർത്തിയിലാണ് ദാരുണമായ അന്ത്യം പിടിയാനയ്ക്കുണ്ടായി.ആനയുടെ പരുക്ക് രണ്ടാഴ്ചയോളം പഴക്കമുണ്ട് .ആമാശയത്തിൽ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ .എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്നു വിശദമായ അന്വേഷണം നടക്കുന്നുണ്ട് .
മനേകാ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചതോടെ ആനയുടെ ദാരുണമായ അന്ത്യം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു .