രാജ്യസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനിരിക്കെ വോട്ടു ചോർച്ച ഭയന്ന് തങ്ങളുടെ എം പിമാരെ റിസോർട്ടിലേക്കു മാറ്റാനാണ് കോൺഗ്രസ് നീക്കം . അടിയന്തിരയോഗം കോൺഗ്രസ് വിളിച്ചു ചേർത്തു.കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം എൽ എ മാരെ ബി ജെ പി സമീപിച്ചതായി കോൺഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു .ഈ മാസം 19 നാണ് തിരഞ്ഞെടുപ്പ് .മൂന്ന് ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക .കോൺഗ്രസിന് നൂറ്റിയെഴു എം എൽ എ മാരാണ് രാജസ്ഥാനിൽ ഉള്ളത് .ചില സ്വന്തന്ത്രരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നു .സച്ചിൻ പൈലോട്ടിനെ പിന്തുണയ്ക്കുന്ന പതിനാറു എം എൽ എ മാറും അഞ്ചു മന്ത്രിമാരും മറുകണ്ടം ചാടും എന്നും ആവ്യൂഹങ്ങൾ ശക്തമാണ് . എന്നാൽ സച്ചിൻ പൈലറ്റ് അത്തരം ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട് .കോൺഗ്രസിന്റെ ഉറക്കം കെടുത്താൻ പാകത്തിലുള്ളതാണ് ഉയർന്നിരിക്കുന്ന ആവ്യൂഹങ്ങൾ .മധ്യപ്രദേശിൽ ജ്യോതിരാദിത്യ കോൺഗ്രസിൽ നിന്നും പുറത്തു പോയതോടെ അടുത്തത് സച്ചിനാണ് എന്ന നിലയിൽ പ്രചാരണം ഉണ്ടായി . രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഘെലോട്ടും സച്ചിൻ പൈലറ്റുമായി അത്ര ചേർച്ചയിലല്ല എന്നത് പരസ്യമാണ് .അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജസ്ഥാനിൽ നിന്നും മത്സരിക്കുന്നതിൽ പല കോൺഗ്രസ് എം എൽ എ മാർക്കും എതിർപ്പുണ്ട്. കുതിരക്കച്ചവടം നടക്കുമെന്നുറപ്പായതോടെ കനത്ത ജാഗ്രതയിലാണ് കോൺഗ്രസ് .
രാജ്യസഭാ തിരഞ്ഞെടുപ്പ് ,രാജസ്ഥാനിൽ അട്ടിമറി ശ്രമം എന്ന് കെ സി വേണുഗോപാൽ .
മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണ് ബി ജെ പി .സംഘടനാ ജനറൽ സെക്രട്ടറി വേണുഗോപാലിന്റെ വിജയം കോൺഗ്രസിന്റെ അഭിമാനപ്രശ്നമായിരിക്കുകയാണ് .