കൊച്ചി: കപ്പൽശാലയിലെ മോഷണ കേസിലെ പ്രതികളെ എൻ ഐ എ കൊച്ചിയിൽ എത്തിച്ചു .ദയാരാം സുമിത് കുമാർ എന്നിവരെയാണ് എൻ ഐ എ എത്തിച്ചത് .പ്രതികളെ എൻ ഐ എ കോടതിയിൽ ഹാജരാക്കും . ഐ എൻ എസ് വിക്രാന്തിലെ മോഷണക്കേസ് രാജ്യരക്ഷയുമായി ബന്ധപ്പെട്ടതായിരുന്നു .കപ്പലിൽ പെയിന്റടിക്കാൻ എത്തിയവർ കപ്പലിന്റെ ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച് കടത്തുകയായിരുന്നു .പ്രതിരോധമന്ത്രാലയത്തിന്റെ ഏറ്റവും പ്രധാന വിമാന വാഹിനിക്കപ്പലാണ് ഐ എൻ എസ് വിക്രാന്ത് . കപ്പലിൽ നിന്നും മൈക്രോ പ്രൊസസ്സറുകൾ ,റാമുകൾ ,ഹാർഡ് ഡിസ്കുകൾ എന്നിവയാണ് മോഷണം പോയത് .രണ്ടു ഹാർഡ് ഡിസ്കുകൾ അന്വേഷകർ പ്രതികളിൽ നിന്നും കണ്ടെടുത്തു .മോഷണം റിപ്പോർട്ട് ചെയ്തയുടനെ കരാർ തൊഴിലാളികളെ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചു .മോഷണം നടന്ന മൾട്ടി കൺസോൾ ഇരുന്ന റൂമിൽ നിന്നും ലഭിച്ച വിരലടയാളങ്ങളായിരുന്നു പ്രധാനമായും പ്രതികളെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് .