എറണാകുളം :ക്വട്ടെഷൻ സംഘങ്ങളുമായുള്ള ബന്ധം ,വരവിൽ കവിഞ്ഞ സ്വത്തു സമ്പാദനം എന്നീ കുറ്റങ്ങളാണ് സക്കീർ ഹുസ്സൈനിൽ ചുമത്തിയിരിക്കുന്നത് .
നേരത്തെ ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ചതിന് ഒന്നാം പ്രതിയായി ജയിലിൽ പോയിട്ടുണ്ട് സക്കീർ .ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും പാർട്ടിയിൽ സജീവമായി .സി പി എമ്മിലെ ഔദ്യോഗിക വിഭാഗവുമായി വളരെ അടുത്ത ബന്ധമാണ് സാക്കിർ ഹുസ്സൈനുള്ളത് .അവരുടെ വിശ്വസ്തനായി നിന്നതു കൊണ്ടാണ് അന്ന് തിരിച്ചു വരവ് സാധ്യമാക്കിയത് .അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്ന സക്കറിന്റെ ഒന്നിലേറെ വീഡിയോ ജനങ്ങൾ കണ്ടു .പോലീസ് ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്ന സാക്കിർ ഹുസ്സൈന്റെ ധിക്കാരം ഏരിയ സെക്രട്ടറി എന്ന നിലയിലായിരുന്നു .
വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദനം പരാതിയായി ഉയർന്നത് സി പി എമ്മിൽ നിന്ന് തന്നെയാണ് .പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ സക്കീർ ഹുസൈന് അഞ്ചു വീടുകളുണ്ടെന്നു കണ്ടെത്തി .തന്റെ ഭാര്യയുടെ വരുമാനനത്തിൽ നിന്നുമാണ് ഈ സമ്പാദ്യങ്ങൾ എന്ന സക്കറിന്റെ വാദം അന്വേഷണ കമ്മീഷൻ തള്ളി .തുടന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ സി പി എം ജില്ലാകമ്മറ്റിയാണ് സാക്കിർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയത് .