അതിർത്തിയിൽ സ്ഥിതി അതീവ ഗൗരവമായി തുടരുന്നു .
കോവിഡ് പകർച്ചവ്യാധി ഇരു രാജ്യങ്ങളെ വലയ്ക്കുന്ന വേളയിലും സംഘർഷത്തിന് അയവില്ല . പരുക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ നില അതീവ ഗുരുതരം.
യുദ്ധക്കപ്പലുകളും യുദ്ധ വിമാനനഗലും അതിർത്തിയിൽ വിന്യസിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി .മലാക്ക കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാനും തീരുമാനമുണ്ട് .

സേനയുടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാൻ സംയുക്ത സേന മേധാവി  ബിപിൻ റാവത്തിനെ ചുമതലപ്പെടുത്തി.
 അതിർത്തിയിൽ ചൈനയ്ക്കു പുറമെ പാക് അതിർത്തിയിലും സംഘർഷം .കശ്മീരിലെ നൗഗാമിലാണ് വെടിനിർത്തൽ ലംഘിച്ചു പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത് .വെടിവയ്പ്പിനെ തുടർന്ന് ശ്രീനഗർ ലഡാക്  പാത അടച്ചു .

പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു .