രാജസ്ഥാനിൽ നിന്നുമാണ് കോൺഗ്രസിന്റെ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് വേണുഗോപാൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് .രണ്ടു തവണ പാർലമെന്റിൽ ആലപ്പുഴയെ പ്രതിനിധീകരിച്ചു .കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട് .

ബി ജെ പിയിൽ നിന്നും അട്ടിമറി ഭീഷണി ഉണ്ടായിരുന്നത് കോൺഗ്രസിനെ ആശങ്കയിലാഴ്ത്തിയിരുന്നു .കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയെ വിജയിപ്പിക്കാനായില്ലെങ്കിൽ കോൺഗ്രസിന് വലിയ മാനക്കേടായെനെ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് മുൻപിൽ നിന്ന് കോൺഗ്രസ്സിനായി ശക്തമായ പ്രതിരോധം തീർത്തത് .
രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന നിലയ്ക്കാണ് വളരെ പെട്ടന്ന് കോൺഗ്രസിന്റെ ദേശീയ നേതൃ തലത്തിലേക്ക് കെ സി വേണുഗോപാൽ വളർന്നത് .