ന്യു ഡൽഹി : ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ട യഥാർത്ഥ നിയന്ത്രണ രേഖയിൽ നടന്ന സംഭവങ്ങളിൽ എന്തെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമുണ്ടായിട്ടുണ്ടോ എന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സർക്കാരിനോട് ചോദിച്ചു. അതിർത്തിയിൽ മുൻപ് ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കുകയും ചൈന അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുംഎന്നത് ഉറപ്പുവരുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു .
യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽ എ സി) സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ നടത്തിയ ആമുഖ പരാമർശത്തിൽ സോണിയാ ഗാന്ധി സർക്കാരിനോട് നിരവധി ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി , ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശമായി ലഡാക്കിലേക്കു നുഴഞ്ഞുകയറിയപ്പോൾ രാജ്യത്തിന്റെ ബാഹ്യ രഹസ്യാന്വേഷണ ഏജൻസികളും അവിടെ അസാധാരണമായ സംഭവവികാസങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലേ?
“അടുത്തത് എന്താണ്? എന്താണ് മുന്നോട്ടുള്ള വഴി? സ്ഥിതിഗതികൾ പുനഃ സ്ഥാപിക്കപ്പെടുമെന്നും ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ അവരുടെ യഥാർത്ഥ സ്ഥാനത്തേക്ക് തിരിച്ചുപോകുമെന്നും ഉറപ്പ് നൽകണം എന്നത് രാജ്യം മുഴുവൻ കേൾക്കാൻ ആഗ്രഹിക്കുന്നു,” അവർ പറഞ്ഞു.
മെയ് 5 നും ജൂൺ 6 നും ഇടയിൽ വളരെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടുവെന്നും സ്ഥിതിഗതികൾ ലഘൂകരിക്കാൻ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അതിന്റെ ഫലമായിട്ടാണ് നമ്മുടെ വിലപ്പെട്ട 20 ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് സോണിയാ ഗാന്ധി ആരോപിച്ചു.