യുവാക്കളിലെ മദ്യാസക്തി തടയാന്‍ പുതിയ മരുന്നുമായി അഡ്‌ലേഡ് സര്‍വകലാശാലാ ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

അമിതമദ്യപരായ കൗമാരക്കാര്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഇതുകാരണം മദ്യത്തിന് അടിമപ്പെടുന്നു. ഗവേഷകര്‍ വികസിപ്പിച്ച പ്ലസ്‌നാല്‍ട്രിക്‌സോണ്‍ എന്ന മരുന്ന് അമിതമദ്യപാനം കൗമാരക്കാരുടെ തലച്ചോറിനുണ്ടാക്കിയ ആഘാതം കുറയ്ക്കുമെന്ന് ന്യൂറോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തലച്ചോറിലെ പ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മരുന്ന് ചെയ്യുന്നത്. എലികളില്‍ പരീക്ഷണം വിജയമായിരുന്നെന്ന് അഡ്‌ലേഡ് സര്‍വകലാശാലാ പ്രൊഫസര്‍ മാര്‍ക് ഹച്ചിന്‍സണ്‍ പറഞ്ഞു.