കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞതോടെ യു ഡി എഫ് മുന്നണി നേതൃത്വം വെട്ടിലായി. നേരത്തെ നിലപാട് കടിപ്പിച്ചു കോൺഗ്രസ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തിന് മേൽ കടുത്ത സമ്മർദ്ദം തീർത്തിരുന്നു . യു ഡി എഫ് കൺവീനർ ബെന്നി ബഹനാനാണ് വളരെ നാടകീയമായി പത്രസമ്മേളനം വിളിച്ച് കൂട്ടി ജോസ് വിഭാഗത്തെ പുറത്താക്കിയ വിവരം പ്രഖ്യാപിച്ചത്.
അടിയന്തിര യോഗം ചേരാനിരിക്കയാണ് ജോസ് കെ മാണി വിഭാഗം .യു ഡി എഫ് മുന്നണിയിൽ നിന്നും പുറത്തുപോയി ഒറ്റയ്ക്ക് നിയമസഭയിൽ പ്രത്യേക വിഭാഗമായിരിക്കാൻ തീരുമാനിക്കും എന്ന് സൂചന ലഭിച്ചതോടെയാണ് തീരുമാനങ്ങൾ വേഗമായത് .കോൺഗ്രസ് നേതൃത്വം ജോസഫ് വിഭാഗവുമായാണ് കൂടുതൽ അടുപ്പം പുലർത്തുന്നത് .നേരത്തെ ഉള്ള വ്യവസ്ഥ പ്രകാരം പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ജോസ് വിഭാഗം രാജി വച്ചൊഴിഞ്ഞേ തീരൂ എന്നതായിരുന്നു കോൺഗ്രസ് നിലപാട് .മുന്നണി നിലനിർത്താനും ശക്തിപ്പെടുത്താനും ജോസ് കെ മാണിക്കും ഉത്തരവാദിത്തമുണ്ട്, സമയമേറെ നൽകിയിട്ടും ജോസ് വിഭാഗം പ്രശ്നപരിഹാരത്തിനായി സഹകരിച്ചില്ല എന്നാണ് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്.