ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജനസമ്മിതി കൂട്ടാന്‍ പിആര്‍ പ്രവര്‍ത്തനത്തിന് 62 അംഗ സംഘത്തെ നിയോഗിച്ചെന്നും ഇതിന് 22 കോടി രൂപ ചെലവഴിച്ചെന്നും സിഡിറ്റ് മുഖേന ഇതിനായി  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിച്ചെന്നും മറ്റും ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വലിയ വാര്‍ത്ത  നിരത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററിനെ ഉദ്ദേശിച്ചാണ് പുതിയ ആക്രമണം. രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ കോള്‍ സെന്റര്‍ ഉപയോഗിച്ചത്  മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനായിരുന്നില്ല മറിച്ച്, ജനങ്ങളുടെ  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായിരുന്നു.

മുന്നര ലക്ഷം പരാതികളാണ് അന്ന് ഈ കോള്‍ സെന്ററിലൂടെ പരിഹരിച്ചത്.

ആര്‍ക്കുവേണേലും എപ്പോള്‍ വേണേലും എവിടുന്നുവേണേലും  മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ടുവിളിക്കുന്നതിന് ഏര്‍പ്പാടാക്കിയ ഈ കോള്‍ സെന്റര്‍ മൂന്നു ഷിഷ്റ്റിലായി 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു.

സെക്രട്ടേറിയറ്റില്‍ നിന്നുള്ള 4 സെക്ഷന്‍ ഓഫീസര്‍മാരും 11 കരാറുകാരുമായിരുന്നു ജീവനക്കാര്‍. ടോള്‍ ഫ്രീ നമ്പറിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമായിരുന്നു.

2014ല്‍ മലയാളി നഴ്‌സമാരെ ഇറാക്കില്‍ ഐഎസ്‌ഐ ഭീകരര്‍ ബന്തികളായിക്കയപ്പോഴും മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നപ്പോഴുമൊക്കെ ബന്ധപ്പെട്ടവര്‍ കോള്‍ സെന്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ അടുത്ത് പ്രശ്നമെത്തിച്ചത്.

ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ദേശാഭിമാനി അച്ച് നിരത്തിയത്. ഇത്തരം വ്യാജവാർത്ത വഴി മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മുടക്കുന്ന പി ആർ ചിലവുകളെ ന്യായീകരിക്കുക മാത്രമല്ല ഉമ്മൻചാണ്ടിയെ ഇകഴ്ത്താനും ഉപകരിക്കും എന്നാണ് സി പി എം ഉദ്ദേശിക്കുന്നത്.