തിരുവനന്തപുരം : നയതന്ത്ര പാഴ്സലിൽ സ്വർണ്ണം അനധികൃതമായി കടത്തിയ കേസിൽ പിണറായി സർക്കാർ പതറുന്നു. ശിവശങ്കരനെ ബലികൊടുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ നീക്കം ഏൽക്കുന്ന മട്ടില്ല.
ശിവശങ്കരന്റെ പുറത്താക്കൽ
മുൻപ് സ്പ്രിംക്ലർ വിവാദ കരാറുണ്ടാക്കിയതിന്റെ പഴി മുഖ്യമന്ത്രി എടുത്തുവച്ചത് സെക്രട്ടറി ശിവശങ്കരന്റെ ചുമലിൽ .പാപഭാരമേറ്റെടുത്ത് ശിവശങ്കരൻ മുഖ്യമന്ത്രിയുടെ നടപടികളെ വെള്ള പൂശി.തുടർന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യതനായി തുടർന്നു പോരുകയായിരുന്നു.


വിനയായത് സ്വപനയുമായുള്ള വഴിവിട്ട ബന്ധം.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സെക്രട്ടറി,ഐ റ്റി സെക്രട്ടറി എന്നീ പദവികളിൽ നിന്നും ശിവശങ്കരൻ പുറത്തായത് ഇപ്പോൾ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷുമായുള്ള അടുപ്പത്തിന്റെയും ഇടപെടലുകളുടെ പേരിൽ. ശിവശങ്കരൻ സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു.ശിവശങ്കരൻ നിരവധി തവണ ഔദ്യോഗിക വാഹനത്തിൽ സ്വപ്നയുടെ ഫ്ലാറ്റിൽ വന്നുപോകുന്ന വിവരം ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യു എ ഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി പദവിയിൽ നിന്നും തെറിച്ച സ്വപ്നയെ ശിവശങ്കരനാണ് ഐ ടി വകുപ്പിൽ നിയമിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ സെക്രട്ടറി,ഐ ടി സെക്രട്ടറി എന്നീ ചുമതലകളിൽ നിന്നും പുറത്താക്കിയതു കൂടാതെ ഒരു വർഷത്തേക്ക് അവധിയിൽ പ്രവേശിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ശിവശങ്കരന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം വച്ച് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്താതിരിക്കാൻ നടത്തിയ തന്ത്രപരമായ മുൻകരുതലാണ് ഈ ഒഴിവാക്കലിനു പിന്നിൽ.

എന്നാൽ കോൺഗ്രസ്സും ബി ജെ പിയും ഒരുപടികടന്ന് തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയുടെ നേരെ തിരിച്ചിരിക്കുകയാണ്.