കൊണ്ടുവന്ന സ്വർണ്ണം ഏതെങ്കിലും ഐ ടി ഇടപാടിന്റെ കമ്മീഷനായി ലഭിച്ചതാണ് എന്നതാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ ആരോപണവിധേയനായി പ്രതിക്കൂട്ടിൽ നിൽക്കുന്ന മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കർ ഐ എ എസിനെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്യും. ശിവശങ്കറിന്റെ ഫോൺ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു കഴിഞ്ഞു. ശിവശങ്കറിന്റെയും ബന്ധുക്കളുടെയും വരുമാനവും സാമ്പത്തിക ഇടപടലുകളും അന്വേഷിക്കും.അദ്ദേഹത്തിന്റെ വിദേശയാത്രയെ കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും.
സ്വർണ്ണക്കടത്ത് കേസിൽ പെട്ടിരിക്കുന്നവരെല്ലാം വളരെയയധികം സ്വാധീനമുള്ളവരാണ്. ശിവശങ്കർ ഈ കേസിൽപ്പെടും വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറെ അടുത്ത ആളായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനു വേണ്ടി നിരവധി നിയമവിദഗ്ധരാണ് രംഗത്ത്. തന്നെ ചോദ്യം ചെയ്യുന്നത് മുഴുവനും വീഡിയോവിൽ പകർത്തണമെന്ന സരിത്തിന്റെ ആവശ്യം എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി നിരാകരിച്ചു.ഏഴു ദിവസത്തേക്ക് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു.സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിച്ചു, തീരുമാനം ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
കൊണ്ടുവന്ന സ്വർണ്ണം ഏതെങ്കിലും ഐ ടി ഇടപാടിന്റെ കമ്മീഷനായി ലഭിച്ചതാണ് എന്നതാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം.