ഹിന്ദിസൂപ്പർതാരം അമിതാഭ് ബച്ചന് കോവിഡ് 19 സ്ഥിതീകരിച്ചു. ജൂഹുവിലാകെ കോവിഡ് പടർന്നു പിടിച്ചിട്ടുണ്ടെങ്കിലും കടുത്ത സുരക്ഷയിൽ കഴിഞ്ഞ ബച്ചന് എങ്ങനെ രോഗം പിടിപെട്ടു എന്നത് വ്യക്തമല്ല. അദ്ദേഹത്തിന് എഴുപത്തിയേഴ് വയസ്സാണ് എന്നതാണ് രോഗത്തിന്റെ ഗൗരവം കൂട്ടുന്നത്.നാനാവതി ആശുപത്രിയിലാണ് ബച്ചനെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്.മകൻ അഭിഷേകിനും കോവിഡ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്.