മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യപ്പെടും .എറണാകുളത്തു എത്തിച്ചേരാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകും .സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യുന്നത് കൂട്ടാളികളായ സുഹൃത്തുക്കൾ അറസ്റിലായിരിക്കെയാണ് .മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ പേരെടുത്ത ഉദ്യോഗസ്ഥനായിരുന്നു എം ശിവശങ്കർ . അദ്ദേഹത്തിന്റെ സെക്രെട്ടറിയറ്റിനു സമീപത്തെ അപാർട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു സ്വർണ്ണ കടത്തു കേസിലെ പ്രതികളുടെ പ്രവർത്തനം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നു. ശിവശങ്കരന്റെ ഫ്ലാറ്റിൽ സ്ഥിരമായി ഒത്തുചേർന്നെന്നാണ് സരിത്തിന്റെ മൊഴി.
സ്പ്രിംഗ്ളർ ഇടപാടിൽ വിവാദത്തിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോട് സി പി ഐ ശിവശങ്കർ ഐ എ എസിനെ പുറത്താക്കാൻ ആവശ്യപ്പെട്ടിരുന്നു .എന്നാൽ മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു . അതിനാകട്ടെ ഇപ്പോൾ വലിയ വിലയും നൽകേണ്ടിവന്നിരിക്കുകയാണ്.മുന്നറിയിപ്പ് നൽകിയത് ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിക്കാനുള്ള അവസരം പാഴാക്കുന്നുമില്ല സി പി ഐ .