സ്വർണ്ണക്കടത്തു കേസ് : പ്രതികൾ എട്ടുകോടിയോളം രൂപ സമാഹരിച്ചതായി കണ്ടെത്തി.
സ്വർണ്ണക്കടത്തിനായി പ്രതികൾ വിവിധ ജൂവല്ലറികളിൽ നിന്നും കോടികൾ സമാഹരിച്ചു .ദുബായിയിൽ നിന്നും സ്വർണ്ണം കടത്തിയത് ജൂവല്ലറികൾക്കു വിൽക്കാൻ എന്ന് തെളിഞ്ഞിട്ടുണ്ട് .റമീസ് ,ജലാൽ,അംജിത് അലി ,സന്ദീപ് എന്നിവരാണ് പലരിൽ നിന്നായി പണം സമാഹരിച്ചത് .ചില ജുവല്ലറി ഉടമകളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജൂവല്ലറിക്കാരുമായി കരാർ ഉണ്ടാക്കിയത് മൂവാറ്റുപുഴ സ്വദേശി ജലാലാണ് .
സ്വർണ്ണക്കടത്തു വഴി പ്രതികൾ ധനസമ്പാദനം നടത്തിയോ എന്നന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് നാല് പ്രതികൾക്കെതിരെ കേസെടുത്തു . സ്വപ്ന സുരേഷ് ,സരിത്‍, റമീസ്, സന്ദീപ് എന്നിവർക്കെതിരെയാണ് കേസെടുത്തത് .നേരത്തെ എൻ ഐ എ കേസെടുത്തവർക്കെതിരെ ആണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത് .ജൂണിൽ പ്രതികൾ എഴുപതു കിലോ സ്വർണ്ണം പ്രതികൾ കടത്തുകയുണ്ടായി.മൂന്നു തവണയായാണ് ഇത്രയും സ്വർണ്ണം കടത്തിയത് .ഡിപ്ലോമാറ്റ് ബാഗേജ് എന്ന വ്യാജേനയാണ് സ്വർണ്ണം കടത്തിയത് .സ്വപ്ന ,സരിത്‍ എന്നിവർക്ക് കമ്മീഷനായി ഏഴു ലക്ഷം രൂപ വീതമാണ് ലഭിച്ചത് എന്നാണു വിവരം .ഭീമമായ വരുമാനം സ്വർണ്ണക്കടത്തിൽ നേടുന്നത് ജൂവല്ലറികളിൽ ഈ സ്വർണ്ണം വിൽക്കുന്ന ഇടനിലക്കാരാണ് എന്നാണ് കണ്ടെത്തൽ .