മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഐ എ എസ്സിന് തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്തു കേസിൽ പങ്കാളിത്തമുണ്ടെന്ന് മുഖ്യപ്രതി സരിത് . എൻ ഐ എ അന്വേഷണോദ്യോഗസ്ഥർക്കു മുന്പാകെ സരിത് നൽകിയ മൊഴി സംസ്ഥാന സർക്കാരിന് ഊരാക്കുടുക്കാകുന്നു .ശിവശങ്കർ ഐ എ എസ് നടത്തിയ അനധികൃത ഇടപെടൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെയാണ് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് . മുഖ്യമന്ത്രി പക്ഷെ വൈകിട്ടത്തെ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് വേറെ രീതിയിലാണ് .ആരെങ്കിലും തെറ്റ് ചെയ്‌താൽ അവർ ശിക്ഷിക്കപ്പെടും, ഇത്തരം ഇടപാടുകളിൽ സർക്കാരിന് പങ്കൊന്നുമില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഖ്യാനിക്കുന്നത്. കുറ്റവാളികൾ പിടിക്കപ്പെടട്ടെ എന്നാണ് മുഖ്യമന്ത്രി പറയുന്നത് .
കേരളാ സർക്കാരിന്റെ പ്രതിച്ഛായ സ്വർണക്കടത്തു കേസ് മോശമാക്കി എന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രെട്ടറിയറ്റ് വിലയിരുത്തൽ സംബന്ധിച്ച വാർത്ത പൂർണമായും മുഖ്യമന്ത്രി പിണറായി വിജയൻ നിരാകരിച്ചു .സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റ് തീരുമാനം വിശദീകരിച്ചിട്ടുണ്ടെന്നും അതാണ് സത്യമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.