എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി .തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ ആണ് മരിച്ചത് .അദ്ദേഹത്തിന് അറുപത്തിയേഴ് വയസ്സായിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതിരൂക്ഷമായി തുടരുകയായിരുന്നു .ഉയർന്ന രക്തസമ്മർദ്ദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു .കളമശ്ശേരിയിൽ ചികിത്സയിലായിരുന്നു കുഞ്ഞിവീരാൻ .കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സംസ്കാരം നടത്തുക .