തിരുവനന്തപുരത്ത് നഗരത്തിലെ ചാല മാർക്കറ്റിലെ തൊഴിലാളികളുൾപ്പടെ വാർഡിലെ പത്തുപേർക്ക് കോവിഡ് സ്ഥിതീകരിച്ചു . മണക്കാട് കരിമഠം കോളനിയിലെ ആറു പേർക്കും കോവിഡ്. തിരുവനന്തപുരത്തു 151 പേർക്കാണ് കോവിഡ് രോഗം ഇന്ന് സ്ഥിതീകരിച്ചത്.അതിൽ നൂറ്റിനാല്പത്തിനാലും സമ്പർക്കത്തിലൂടെ പകർന്നതാണ്. കോവിഡ് പ്രതിരോധത്തിന് പിടിതരാതെ തലസ്ഥാനം വഴുതിമാറുന്നു . ഉറവിടമാറിയാത്ത കേസുകൾ അധികമാകുന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു .തിരുവനന്തപുരത്തു മരിച്ച പുല്ലുവില സ്വദേശിനി വിക്ടോറിയയുടെ പരിശോധനാ ഫലം പോസിറ്റീവ് . ലോക്ക് ഡൗൺ പ്രതിരോധം ഫലപ്രദമാണോ എന്ന് തലസ്ഥാനത്തെ സംബന്ധിച്ച് പറയാറായിട്ടില്ല .
തിരുവനന്തപുരത്തെ സ്ഥിതിവിശേഷങ്ങളിൽ ഉള്ള ആശങ്കയുടെ പശ്ചാത്തലത്തിൽ ഈ മാസം 27 നു ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാൻ ആലോചനയുണ്ട് .