ബോളിവുഡില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് റഹ്മാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ തനിക്കെതിരെ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും അപവാദ പ്രചരണങ്ങള്‍ നടത്തി തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. ബോളിവുഡ് സിനിമകള്‍ക്കായി എന്തുകൊണ്ട് കൂടുതല്‍ പാട്ടുകള്‍ ചെയ്യുന്നില്ല എന്ന് എ.ആര്‍.റഹ്മാന്‍ വിശദീകരിക്കുന്നുണ്ട്.  താന്‍  ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷെ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാന്‍ വിശദീകരിച്ചു. സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരയില്‍ ഒന്‍പത് പാട്ടുകള്‍  റഹ്മാന്‍ കമ്പോസ് ചെയ്തിരുന്നു. തന്റെ അടുക്കലേക്ക് വരരുതെന്ന് പറഞ്ഞ് ഈ ചിത്രത്തിന്റെ സംവിധായകനായ മുകേഷ് ഛബ്രയെ ചിലര്‍ വിലക്കിയതായി അദ്ദേഹം പറഞ്ഞു. താനത്കേട്ടിരുന്നു.അപ്പോള്‍ തനിക്കൊരു കാര്യം മനസ്സിലായി, ബോളിവുഡില്‍ എന്തുകൊണ്ടാണ് താന്‍ വളരെ കുറച്ച് പാട്ടുകള്‍ മാത്രം ചെയ്യുന്നതെന്ന്? എന്തുകൊണ്ടാണ് തന്നെ തേടി സിനിമകള്‍ വരാത്തതെന്ന്? ഞാന്‍ എനിക്ക് വരാറുള്ള സിനിമകളില്‍ ഭൂരിഭാഗവും വേണ്ടെന്ന് വെക്കാറില്ല. പക്ഷെ, പണ്ടുള്ള പോലെയല്ല, ഇപ്പോള്‍ വളരെ കുറച്ച് ബോളിവുഡ് സംവിധായകര്‍ മാത്രമേ എന്നെ സമീപിക്കുന്നുള്ളൂ. ഇത് ചിലര്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ മൂലമാണ്. അവര്‍ ദ്രോഹമാണ് ചെയ്യുന്നത് എന്നറിയാതെയാണ് ഈ പ്രവര്‍ത്തനങ്ങളൊക്കെയെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ആളുകളുടെ പ്രതീക്ഷയ്ക്ക് ഒത്ത പാട്ടുകള്‍ ചെയ്യാനാവാത്തതില്‍ തനിക്ക് നിരാശയില്ല. എല്ലാ ദൈവത്തില്‍ നിന്നാണ് വരുതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും എനിക്ക് പറഞ്ഞിരിക്കുന്നത് ഞാന്‍ ചെയ്യുന്നുവെന്നും ആര്‍ക്കും പാട്ട് ചെയ്യുന്നതിനായി തന്നെ സമീപിക്കാമെന്നും റഹ്മാന്‍ പറയുന്നു. അതേ സമയം വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെ തമിഴ് സിനിമാ ലോകം ഒന്നടങ്കം റഹ്മാന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ കലാകാരികള്‍ക്കു ബോളിവുഡില്‍ കിട്ടുന്ന സ്വീകാര്യത പുരുഷന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് കവി വൈരമുത്തു തുറന്നടിച്ചു. വിവാദങ്ങള്‍ക്ക് തനിക്ക് താല്‍പ്പര്യമില്ലെന്നും പ്രശസ്തിയും അവസരങ്ങളും ഇനിയും വരുമെന്നും സമയം ആരയെയും കാത്തിരിക്കില്ലെന്നും റഹ്മാന്‍ ട്വീറ്റ് ചെയ്തു.