വടകര :കടൽക്ഷോഭമുണ്ടായ ഉസ്സൻമൊട്ട സ്നേഹതീരവും , ശോചനീയാവസ്ഥയിലായ കിടാരംകുന്ന് വാട്ടർ ടാങ്കും കെ. മുരളീധരൻ എം പി സന്ദർശിച്ചു . കോൺഗ്രസ് നേതാക്കളായ സജ്ജീവ് മാറോളി , എം .പി .അരവിന്ദാക്ഷൻ , വി .രാധാകൃഷ്ണൻ മാസ്റ്റർ , വി . സി പ്രസാദ് , സി.ടി സജിത്ത് , എൻ.കെ പ്രേമൻ , സി.ആർ റസാഖ് , മുസ്ലിം ലീഗ് ജില്ലാ ജന സെക്രട്ടറി കെ എ ലത്തീഫ് , പഞ്ചായത്ത് മെമ്പർ മെഹറൂഫ് , ഇറിഗേഷൻ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരും എം പിക്ക് ഒപ്പം ഉണ്ടായിരുന്നു.
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്കുള്ള സാധ്യത ഇത്തരത്തിൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ വളരെ കൂടുതലായിരിക്കും. ആയതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും പൂർണ്ണ സജ്ജരാവുകയും മുൻകരുതൽ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.