ചെന്നിത്തല സംഘിയാണ് എന്ന കോടിയേരിയുടെ ആരോപണത്തിന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ മറുപടി പറയുന്നു .
ഒരു സഖാവിന് എത്ര വരെ താഴെ പോകാമെന്ന് പാർട്ടി സെക്രട്ടറി തന്നെ കാണിച്ചു കൊടുക്കുന്ന തരം താണ രഷ്ട്രീയമാണ് കോടിയേരിയുടേത്.
- സ്വർണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി നിൽക്കുകയും ചെയ്യുന്ന ഏടാകൂടത്തിൽ നിന്ന് എങ്ങിനെയെങ്കിലും ചർച്ച മാറ്റിക്കൊണ്ടുപോകാനുള്ള വ്യഥാശ്രമം.
- കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിൻതള്ളി കേരളത്തിൽ മുഖ്യപ്രതിപക്ഷമാകാൻ ശ്രമിക്കുന്ന ബിജെപി ക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനം.
- Snc ലാവ്ലിൻ കേസിലും സ്വർണക്കള്ളക്കടത്തു കേസിലും സംഘപരിവാറിന്റെയും അവരുടെ സർക്കാരിന്റെയും ഔദാര്യത്തിനു വേണ്ടി കാത്തുനിൽക്കുന്നതിന്റെ ക്ഷീണം മറയ്ക്കാനുള്ള ശ്രമം.
- സി പി എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലനായ സെക്രട്ടറിയാണ് കോടിയേരി. എല്ലാ സെക്രട്ടറിമാരും ഇടത് സർക്കാരുകളുടെ നയങ്ങളെ നിയന്ത്രിച്ചപ്പോൾ കോടിയേരിക്ക് പിണറായിയുടെ മുന്നിൽ തല ചൊറിഞ്ഞ് ഓച്ഛാനിച്ചു നിൽക്കേണ്ടി വന്നു. ഞാനിവിടെയുണ്ടെന്ന് മാലോകരെ അറിയിക്കണ്ടെ.!!
- പിന്നെ പാലത്തായി പീഢനക്കേസുണ്ടാക്കിയ പൊല്ലാപ്പിൽ നിന്നും ഊരണ്ടേ? സംഘപരിവാറിനെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനും രമേശ് ചെന്നിത്തലക്കും കോടിയേരി പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ് വേണ്ട.